മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വിമൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ബഷീർ ഉമ്മത്തൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മാനേജർ ഒ അബ്ദുൽ അലി ആശംസ നേർന്നു. പ്രോഗ്രാം ഓഫീസർ ഡോ.വി.ഹിക്മത്തുല്ല അധ്യക്ഷനായ പരിപാടിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തസ്നി ക്ലാസെടുത്തു. പരിപാടിയിൽ ഷാഫിയ കവിത ചൊല്ലി. ജാസിറ ബീഗം സ്വാഗതവും നന്ദനാദാസ് നന്ദിയും പറഞ്ഞു. വളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്ലാസുകളിൽക്കയറി ബോധവൽക്കരണം നടത്തി. പരിസ്ഥിതിദിനത്തിന്റെ മുന്നോടിയായി നടന്ന ക്യാമ്പസ് ശുചീകരണത്തിൽ ശേഖരിച്ച പ്ലാസ്റ്റിക്ക് വസ്തുക്കൾ കൊണ്ട് വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം നടത്തി..