മഞ്ചേരി : കൊരമ്പയിൽ അഹമ്മദ്ഹാജി മെമ്മോറിയൽ യൂനിറ്റി വിമൻസ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും ചേർന്ന് എൻ.എസ്.എസ്. യൂനിറ്റുകളുടെയും ഐ.ക്യു.എ.സിയുടെയും നേതൃത്വത്തിൽ വീടില്ലാത്ത ഒരു വിദ്യാർഥിനിക്ക് വീട് വെച്ചു നൽകി. കോളേജിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായ രണ്ടാമത്തെ ഭവനപദ്ധതിയായതിനാൽ സ്നേഹഭവനം 2 എന്നാണ് പദ്ധതിക്ക് പേര് നൽകിയത്. നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാന കർമം കോളേജിലെ സി.എച്ച് .ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. :
പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ അധ്യക്ഷനായ പരിപാടിയിൽ കൺവീനർ ഡോ.വി.ഹിക്മത്തുല്ല സ്വാഗതവും സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹക്കീം സി. റിപ്പോർട്ടും അവതരിപ്പിച്ചു. സമയബന്ധിതമായി വീടുപണി പൂർത്തിയാക്കിത്തന്ന എഞ്ചിനീയർ മുഹമ്മദലി ചെരണിയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ.മുഖ്യ പ്രഭാഷണം നിർവഹിച്ചു. മാനേജർ ഒ. അബ്ദുൽ അലി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ സംസാരിച്ചു. വീടു നിർമാണത്തിന് ആനക്കയം പഞ്ചായത്തിന്റെ സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡണ്ട് അടാട്ട് ചന്ദ്രൻ കോളേജ് പ്രിൻസിപ്പളിന് കൈമാറി. ശ്രീമതി.ബുഷ്റ (മെമ്പർ,പതിനഞ്ചാം വാർഡ്,ആനക്കയം പഞ്ചായത്ത്) ഡോ.എ.കെ. ഷാഹിനമോൾ (കോ-ഓർഡിനേറ്റർ, ഐ.ക്യു.എ.സി.) വജീദ ജബിൻ. (യു.യു.സി, കോളേജ് യൂനിയൻ) ജസീന സി.(സെക്രട്ടറി,സ്റ്റാഫ് ക്ലബ് ) ആദം താനാരി (സെക്രട്ടറി, എൻ.ടി.എസ്) ഹംറാസ് അഹമ്മദ് (കോ-ഓർഡിനേറ്റർ, കൺസ്ട്രക്ഷൻ ) ഡോ. ജസ്ന വി.സി. (കോ-ഓർഡിനേറ്റർ, ഫണ്ട് കലക്ഷൻ ) ടി. ആലി (ജോയിന്റ് സെക്രട്ടറി, പി.ടി.എ ) ഫാത്തിമ ഫിദ ടി (സെക്രട്ടറി, എൻ.എസ്.എസ്.) എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ കണ്ണിയൻ മുഹമ്മദലി നന്ദി പറഞ്ഞു.