ഡോ.വി.ഹിക്മത്തുല്ലയ്ക്ക് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം

ഡോ.വി.ഹിക്മത്തുല്ലയ്ക്ക് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ മികച്ച സാഹിത്യകൃതിക്കുള്ള പുരസ്കാരം എഴുത്തുകാരനും മഞ്ചേരി യൂനിറ്റി വിമൻസ് കോളേജ് മലയാള വിഭാഗം അധ്യക്ഷനുമായ ഡോ.വി. ഹിക്മത്തുല്ലയ്ക്ക് .

2017 ൽ ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ‘മാപ്പിളസാഹിത്യവും മലയാളഭാവനയും ‘ എന്ന വൈജ്ഞാനിക ഗ്രന്ഥത്തിനാണ് ഡോ. വി. ഹിക്മത്തുല്ലയെ അവാർഡിന് അർഹമാക്കിയത്. വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി 2023 മെയ് 14 ന് കൊണ്ടോട്ടി വൈദ്യർ അക്കാദമിയിൽ നടന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിച്ചു. 2020 വരെയുള്ള കാലയളവിൽ വിവിധ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മാപ്പിള കലാ സാഹിത്യ രംഗത്തെ മികച്ച കൃതികൾക്കുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാദമിയുടെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്.

Unable to display PDF file. Download instead.